സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 153

തിരുവനന്തപുരം: ഡെങ്കി,എലിപ്പനി,ചെള്ളുപനി,എച്ച് വണ്‍ എന്‍ വണ്‍ എന്നിവയാണ് മരണം വിതച്ച് പടരുന്നത് . പകര്‍ച്ചവ്യാധികളില്‍ മരണം കൂടിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ കണ്‍ട്രോള്‍ റൂമുകള്‍ അടിയന്തരമായി തുറക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി .

ഇടക്കിടെ പെയ്യുന്ന കനത്ത മഴ. മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകി. ഡെങ്കിപനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടി. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 944 പേര്‍ക്ക്. മരണം 17, രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടിയവരുടെ എണ്ണം 3420.

എലിപ്പനി പിടിപെട്ടവരുടെ എണ്ണം 255ഉം മരണം 30ഉം. ചെള്ളുപനി പിടിപെട്ട 337 പേരില്‍ 9പേര്‍ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് 7പേര്‍ മരിച്ചു. എച്ച് വണ്‍ എന്‍ വണ്‍ 384 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ മരണം 46. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വയറിളക്ക രോഗങ്ങളും പിടിപെട്ടു . വ്യക്തി പരിസര ശുചിത്വമില്ലെങ്കില്‍ ജലജന്യരോഗങ്ങളും വൈറസ് രോഗങ്ങളും ഇനിയും മരണം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് ആയുഷ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഞായറാഴ്ച മുതല്‍ ഒരാഴ്ചക്കാലം ക്ലീന്‍ വീക്ക് ആചരിക്കാനും തീരുമാനമായി. ഡോക്ടര്‍മാരുടെ ഒഴിവുള്ളിടങ്ങളില്‍ പുതിയ നിയമനം നടത്താനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

© 2024 Live Kerala News. All Rights Reserved.