കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടാണ് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായരെ വിളിച്ചതെന്ന് മന്ത്രിയുടെ മുന്‍ പിഎ ടി.ജി.പ്രദോഷ് സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി. രമേശ് ചെന്നിത്തലയെ കാണണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തലയുടെ പേരുപറഞ്ഞ് സരിത കേന്ദ്രമന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചോദിക്കാനാണ് താന്‍ സരിതയെ വിളിച്ചത്. 2012ലായിരുന്നു ഇതെന്നും പ്രദോഷ് പറഞ്ഞു. ഇതിനായി ഫോണ്‍വിളിച്ച് സരിത സമയം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രദോഷ് പറഞ്ഞു. പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രദോഷിനെ ചോദ്യം ചെയ്യാന്‍ കമ്മിഷന്‍ വിളിപ്പിച്ചത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുരുക്കാന്‍ ചെന്നിത്തല നീക്കം നടത്തിയതിന്റെ തെളിവുകളാണിപ്പോള്‍ പുറത്തുവരുന്നത്.