ന്യൂഡല്‍ഹി: പനാമ പേപ്പേഴ്‌സിലെ രേഖകള്‍ പ്രകാരം കള്ളപ്പണ നിക്ഷേപമുളള ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചനും, ഐശ്വര്യാ റായിയും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് പ്രത്യേക അന്വേഷണസംഘം നോട്ടീസയച്ചു.നോട്ടീസിനൊപ്പം രണ്ടുചോദ്യാവലിയായാണ് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ആദ്യ ചോദ്യാവലിക്ക് മൂന്നുദിവസത്തിനുള്ളിലും, രണ്ടാമത്തെ ചോദ്യാവലിക്ക് ഇരുപത് ദിവസത്തിനുള്ളിലും വിശദീകരണം നല്‍കണം. നേരത്തെ പനാമ പേപ്പേഴ്‌സ് രേഖകള്‍ പ്രകാരം കള്ളപ്പണ നിക്ഷേപമുളളവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡി പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നാണ് ഈ നടപടി. കമ്പനികളുടെ മൂലധനം, കമ്പനി രൂപീകരിച്ചതെങ്ങനെ, രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിങ്ങനെയുളള വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യാവലി തയ്യാറാക്കിയത്.