ന്യൂഡല്‍ഹി: പാനമയിലെ കള്ളപ്പണ നിക്ഷേപത്തില്‍ മലയാളിയായ പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായരുടെ പേരുവിവരങ്ങളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പനാമ പേപ്പേഴ്‌സ്‌നാലില്‍ ഉള്ളത്. പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് കള്ളപ്പണം നിക്ഷേപിച്ച് ബിസിനസ് ചെയ്യുന്നവരുടെ കൂട്ടത്തിലാണ് ഇദേഹമുള്ളത്. ബ്രിട്ടീഷ് ഉപദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയിലാണ് ദിനേശ് പരമേശ്വരന്‍ കള്ളപ്പണ നിക്ഷേപം നടത്തിയത്. 2007 ഓഗസ്റ്റ് 17 മുതല്‍ ഹോങ്കോങ് ആസ്ഥാനമായ ഗെല്‍ഡിന്‍ ട്രേഡിങ് കമ്പനിയുടെ ഡയറക്റ്ററാണ് ദിനേശ് എന്ന മൊസാക് ഫൊന്‍സെക രേഖകള്‍ വ്യക്തമാക്കുന്നു. ചൈനീസ് പൗരനുമായി ചേര്‍ന്ന് നടത്തുന്ന കമ്പനിയില്‍ 25000 ഓഹരികളാണ് ഇയാളുടെ പേരിലുളളത്. ചെറുകിട കൊപ്ര വ്യാപാരിയുടെ മകനായ ദിനേശ് ബിരുദ പഠനത്തിനുശേഷം മുംബൈയിലെ ഒട്ടനവധി കമ്പനികളില്‍ ജോലി ചെയ്തിരുന്നു. 2008ലാണ് ഇയാള്‍ ഹോങ്കോങ്ങിലേക്ക് പോയത്. അതേസമയം റാന്നിയില്‍ രണ്ട് കുട്ടികളോടൊപ്പം ചെറിയ വീട്ടില്‍ താമസിക്കുന്ന ദിനേശിന്റെ ഭാര്യ ജയശ്രീ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. നേരത്തെ തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ പേര് ഇന്ച്യന്‍ എക്‌സ്പ്രസ് പനാമ പേപ്പേഴ്‌സ് മൂന്നില്‍ ഉണ്ടായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു 12 വര്‍ഷമായി സിംഗപ്പൂരിലാണ് താമസം. അമിതാഭ് ബച്ചനും ഐശ്വര്യറായിയും പാനമയുടെ കള്ളപ്പണ പട്ടികയിലുണ്ട്.