ശ്രീനഗര്‍: കശ്മീരില്‍ ആക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ സൈന്യം നടത്തിയ വെടിവെച്ചില്‍മൂന്ന് മരണം. കോളജ് വിദ്യാര്‍ത്ഥിനിയെ സൈന്യം പീഡിപ്പിച്ചെന്നാരോപിച്ച് ഹാന്ദ്വാര ടൗണില്‍ നാട്ടുകാര്‍ നടത്തിയ പ്രകടനത്തിന് നേരെയായിരുന്നു വെടിവെപ്പ്. പ്രകടനക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ സൈന്യം വെടിവെക്കുകയായിരുന്നു എന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണത്തില്‍ അനുശോചിക്കുന്നതായി സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടികളെടുക്കുമെന്നും അറിയിച്ചു.