തിരുവനന്തപുരം: യുഡിഎഫിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. തീരുമാനം വൈകിയ ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി. കയ്പമംഗലം സീറ്റില്‍ ആര്‍എസ്പി മല്‍സരിക്കും. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍, ദേവികുളത്ത് എ.കെ.മണി, കാഞ്ഞങ്ങാട് ധന്യ സുരേഷ്, കല്യാശേരിയില്‍ അമൃത രാമകൃഷ്ണന്‍ പയ്യന്നൂരില്‍ സാജിത് മൗവല്‍ എന്നിവരെ ഉള്‍പ്പെടുത്തി.
മല്‍സരിക്കുകയെന്നാണ് സൂചനകള്‍. കയ്പമംഗലത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്ന ആര്‍എസ്പി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീന്‍ പിന്മാറിയതിനെ തുടര്‍ന്ന് സീറ്റ് ഏറ്റെടുക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കെഎസ്യു ജില്ലാ പ്രസിഡന്റ് ശോഭാ സുബിനെയാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. കയ്പമംഗലം കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം പയ്യന്നൂര്‍ നല്‍കണമെന്നായിരുന്നു ആര്‍എസ്പിയുടെ ആവശ്യം. കയ്പമംഗലത്തിനു പകരം പയ്യന്നൂര്‍ നല്‍കാനാകില്ലെന്നും കല്യാശേരി നല്‍കാമെന്നും കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ പയ്യന്നൂരില്ലെങ്കില്‍ കയ്പമംഗലത്തു തന്നെ മല്‍സരിക്കുമെന്ന് ആര്‍എസ്പി നിലപാടെടുത്തു. എം.ഡി.മുഹമ്മദ് നഹാസ് ആയിരിക്കും ഇവിടെ ആര്‍എസ്പി സ്ഥാനാര്‍ഥി.