തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖാപിക്കുമെന്നിരിക്കെ ബെന്നി ബഹന്നാന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി. തൃക്കാക്കരയില്‍ പിടി തോമസ് സ്ഥാനാര്‍ഥിയാകുമെന്നണ് സൂചന. 39 എംഎല്‍എമാരില്‍ 34 പേര്‍ക്കും സീറ്റ് ഉണ്ട്. വിഎം സുധീരന്‍ തര്‍ക്കം ഉന്നയിച്ച ആരോപണ വിധേയര്‍ ആയ മറ്റുള്ളവര്‍ മത്സര രംഗത്തുണ്ട്. ഒമ്പത് വനിതകള്‍ ആണ് പട്ടികയില്‍ ഉള്ളത്. അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള ചര്‍ച്ചകള്‍ ഏഴാം ദിവസവും തുടര്‍ന്നതിനു ശേഷം ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും കേരളത്തില്‍ തിരിച്ചെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുന്നോട്ട് വച്ച ചര്‍ച്ചകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതോടെയാണ് പട്ടിക പുറത്തിറങ്ങുന്നത്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ എതിര്‍പ്പു മറികടന്ന് ആരോപണ വിധേയരായ മന്ത്രി കെ ബാബു, അടൂര്‍ പ്രകാശ്, ഡോമിനിക് പ്രസന്റേഷന്‍, കെസി ജോസഫ് എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് വ്യക്തമായിരുന്നു. കെപിസിസി പ്രസിഡന്റിന് താല്‍പര്യമില്ലാത്തതിനാലാണ് പിന്‍മാറുന്നതെന്ന് ബെന്നി ബഹന്നാന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.