തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തു. ഹര്‍ജിയില്‍ ഈ മാസം 28ന് ഹൈക്കോടതി വാദം കേള്‍ക്കും. സരിതയെക്കൂടാതെ ഏഷ്യാനെറ്റ് ന്യൂസ്, കൈരളി-പീപ്പിള്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കക്ഷികള്‍.