കൊച്ചി: കെ ബി ഗണേഷ് കുമാറിനെ തല്ലിയതും സരിതയുടെ കത്ത് പുറത്തുവിട്ടതും താനാണെന്ന് ബിജുരാധാകൃഷ്ണന്‍. അടുത്തയാഴ്ച്ച മറ്റൊരു ബോംബ് കൂടി പൊട്ടിക്കുന്നതോടെ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെ അന്ത്യമായിരിക്കും. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിലെ മറ്റുനേതാക്കള്‍ക്കും എതിരായ സരിതയുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ മറ്റൊരു കത്തിന്റെ വിവരങ്ങള്‍ കൂടിയാണ് ബിജു വ്യക്തമാക്കിയത്. തന്റെ ഒന്നാം നമ്പര്‍ ശത്രു ഗണേഷാണെന്നും, എല്‍ഡിഎഫിന്റെ ഭാഗമായത് കൊണ്ട് ഗണേഷ് കുമാര്‍ രക്ഷപ്പെടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സരിതയുടെ കത്ത് പുറത്തുവിട്ടത് താനാണെന്നും, അടുത്തയാഴ്ച ഇതിനെക്കാള്‍ കൂടുതല്‍ സ്‌ഫോടനാത്മകമായ കാര്യങ്ങള്‍ പുറത്തുവിടുമെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. അടുത്തയാഴ്ച്ച താന്‍ തന്നെആകത്ത് പുറത്തുവിടുമെന്നും ബിജു പറഞ്ഞു.