തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ സരിത എസ് നായര്‍ എഴുതിയ കത്താണ് പുറത്ത് വന്നത്. 2013 മാര്‍ച്ചില്‍ സരിത എഴുതിയ കത്താണ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. മ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി കത്തില്‍ പറയുന്നു. മുന്‍ കേന്ദ്രമന്ത്രി ബലാത്സംഘം ചെയ്‌തെന്നും ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയുടെ പി പലര്‍ക്കായി കാഴ്ച്ചവച്ചതായും കത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്കായി ഭൂമിയിടപാട് നടത്തിയതായും കത്തിലുണ്ട്. സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ഉമ്മന്‍ചാണ്ടിയെന്നും സരിതയുടെ കത്തില്‍ പറയുന്നു. കത്ത് താന്‍ എഴുതിയതാണെന്നും അതില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നും അപമാനം ഭയന്നാണ് ഇത് സോളാര്‍ കമ്മീഷന് കൈമാറാത്തതെന്നും സരിത പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.