എല്‍ഡിഎഫില്‍ സീറ്റുവിഭജനം പൂര്‍ത്തിയായി; സിപിഎം 92 സീറ്റില്‍; സിപിഐ 27 സീറ്റില്‍ മത്സരിക്കും; ജെഎസ്എസ്സിനും ജോര്‍ജിനും സീറ്റില്ല

തിരുവനന്തപുരം: എല്‍ഡിഎഫില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജനം പൂര്‍ത്തിയായി. എകെജി സെന്ററില്‍ ചേര്‍ന്ന സീറ്റുവിഭജന ചര്‍ച്ചയില്‍ ഗൗരിയമ്മയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞും പൂഞ്ഞാറില്‍ പി.സി.ജോര്‍ജിന് സീറ്റ് നല്‍കേണ്ടായെന്ന നിര്‍ണായക തീരുമാനവുമെടുത്താണ് എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്.
മുന്നണിയില്‍ ഓരോ പാര്‍ട്ടികളും എത്ര സീറ്റില്‍ മത്സരിക്കണമെന്നും ഏതൊക്കെ സീറ്റുകളില്‍ വേണം എന്ന കാര്യത്തിലും ധാരണയായി.

സിപിഎം 92 സീറ്റുകളില്‍ മത്സരിക്കും. സിപിഐ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്. ജനതാദള്‍ എസ് അഞ്ച് സീറ്റില്‍ മത്സരിക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നീ ഘടകകക്ഷികള്‍ നാല് സീറ്റില്‍ വീതം മത്സരിക്കും. മൂന്ന് സീറ്റുകളില്‍ ഐഎന്‍എല്‍ മത്സരിക്കാനും ഇടതുമുന്നണിയില്‍ തീരുമാനമായി. സിഎംപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി (എല്‍), കോണ്‍ഗ്രസ് എസ്, കോരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റിലാണ് മത്സരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.