ഉത്തര്‍പ്രദേശില്‍ വിവാഹസംഘത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; പത്തു പേര്‍ മരിച്ചു; ആറു പേര്‍ക്ക് പരുക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വിവാഹസംഘത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി. 10 പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. അമിത വേഗതയില്‍ വന്ന ട്രക്കാണ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറിയത്. കോട്‌ല റോഡില്‍ നിയന്ത്രണം വിട്ട ട്രക്ക് വഴിയാത്രക്കാരനായ ഒരാളെ ഇടിച്ചുവീഴ്ത്തിയാണ് നടപ്പാതയിലേക്ക് കയറിയത്. വഴിയാത്രക്കാരും ബാന്‍ഡ് മേളക്കാരും വിവാഹത്തിന് പങ്കെടുത്തവരുമാണ് മരിച്ചത്. പരുക്കേറ്റവരെ ആഗ്രയിലെ സരോജിനി നായിഡു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.