എടപ്പാളിലെ ക്ഷേത്രോത്സവത്തിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി; രണ്ട് പേര്‍ മരിച്ചു

എടപ്പാള്‍: എടപ്പാളിലെ ക്ഷേത്രോത്സവത്തിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. എടപ്പാള്‍ തണ്ടുപറമ്പ് ഭഗവതി ക്ഷേത്രത്തിലാണ് അപകടം നടന്നത്.കല്ലൂപ്പറമ്പ് സ്വദേശികളായ അമ്മു(55), ബിനീഷ്(29) എന്നിവരാണ് മരിച്ചത്. മണ്ണ് കയറ്റിക്കൊണ്ട് പോകുന്ന ലോറിയാണ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. ലോറി അമിതവേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.