മഞ്ചേരി: മലപ്പുറം പാണ്ടിക്കാട്ട് ബസും ലോറിയും കൂട്ടിയിടിച്ചു. രണ്ട് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. ബംഗ്ലൂരുവില്‍ നിന്നും നിലമ്പൂരിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡിലക്‌സ് ബസും കണ്ണൂരിലേക്കു വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിലെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. അമിതവേഗത്തില്‍ എത്തിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നു.