സോളാര്‍കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ഡല്‍ഹി തീസ് ഹസാരി കോടതി; ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി രൂപ ഡല്‍ഹിയില്‍ വച്ച് കൈമാറിയിരുന്നു

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി പരാമര്‍ശം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. ഡല്‍ഹിയില്‍ വച്ച് സോളാര്‍ കേസില്‍ പണം കൈമാറി എന്നതിനാല്‍ ഈ കേസില്‍ ഡല്‍ഹി പൊലീസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നവോദയ എന്ന സന്നദ്ധ സംഘടന ഡല്‍ഹി തീസ് ഹസാരെ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി രൂപ ഡല്‍ഹിയില്‍ വച്ച് കൈമാറിയിരുന്നുവെന്ന് സോളാര്‍ കമ്മീഷനു മുമ്പാകെ സരിത തെളിവു നല്‍കിയിരുന്നു. മാധ്യമങ്ങളോടും സരിത ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. തെരഞ്ഞെടുപ്പടുത്ത സമയത്ത് മുഖ്യമന്ത്രിക്കെതിരെയുള്ള അന്വേഷണ ഉത്തരവ് കേരള രാഷ്ട്രീയത്തില്‍ ഏറെ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.