ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് അഞ്ച് പേര്‍

സൂറിക്: ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. മൂന്ന് വന്‍കരകളെ പ്രതിനിധീകരിച്ച് മത്സരരംഗത്തുള്ളത് അഞ്ച് പേരാണ്. ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധികളായി അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരനും ബഹ്‌റൈനില്‍നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും (ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ്) ആണ് മത്സരിക്കുന്നത്. ആഫ്രിക്കന്‍ പ്രതിനിധിയായി ടോക്യോ സെക്‌സ്വാലും മത്സരിക്കും. യൂറോപ്യന്‍ ഫുട്ബാള്‍ സമിതി സെക്രട്ടറി ജനറലായ സ്വിസ് അഭിഭാഷകന്‍ ഗിയാനി ഇന്‍ഫന്റിനയും ഫ്രഞ്ച് നയതന്ത്രജ്ഞനും ബഌറ്റര്‍ക്കൊപ്പം ഫിഫ അസിസ്റ്റന്റ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിരുന്ന ജെറോം ഷാംപെയ്‌നും മത്സരരംഗത്തുണ്ട്.ഫിഫ ആസ്ഥാനമായ സൂറികിലാണ് തെരഞ്ഞെടുപ്പ്.

© 2025 Live Kerala News. All Rights Reserved.