അന്‍കാര: ഭീകര ഇസ്ലാമിക് സംഘടനായ ഐഎസിന് ബോംബുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ എത്തിച്ചുനല്‍കുന്നതില്‍ ഇന്ത്യയും. ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളില്‍ ഏഴു ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഫ്‌ലിറ്റ് അര്‍മാമെന്റ് റിസര്‍ച്ച് (സിഎആര്‍) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അമേരിക്ക, തുര്‍ക്കി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 51 കമ്പനികളുടെ 700ഓളം ഉല്‍പന്നങ്ങളാണ് ബോംബ് നിര്‍മാണത്തിന് ഐഎസ് ഉപയോഗിക്കുന്നത്. ഇതില്‍ തുര്‍ക്കിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കമ്പനികളുള്ളത്. 13 കമ്പനികള്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ എത്തിച്ചുനല്‍കുമ്പോള്‍ തൊട്ട് പുറകെ ഏഴ് രാജ്യങ്ങളുമായി ഇന്ത്യ ആണ് രണ്ടാം സ്ഥാനത്ത്. സ്‌ഫോടക വസ്തുക്കളും വയറുകളും സേഫ്റ്റി ഫ്യൂസുകളുമാണ് ഇന്ത്യ കമ്പനികള്‍ വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍നിന്നുള്ള വസ്തുക്കളുടെ കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സിഎആര്‍ ആവശ്യപ്പെടുന്നു. ഇത് വളരെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.