ഇസ്‌ലാമിക് സ്റ്റേറ്റിന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുവാന്‍ സഹായിക്കുന്നത് 7 ഇന്ത്യന്‍ കമ്പനികള്‍; ഏറ്റവും കൂടുതല്‍ കമ്പനികള്‍ തുര്‍ക്കിയില്‍

അന്‍കാര: ഇസ്‌ലാമിക് സ്റ്റേറ്റിന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുവാന്‍ സഹായിക്കുന്നത് ഏഴ് ഇന്ത്യന്‍ കമ്പനികള്‍. 20 രാജ്യങ്ങളിലായുള്ള 51 കമ്പനികളില്‍ നിന്നാണ് സ്‌ഫോടനത്തിനും മറ്റും ഉപയോഗിക്കുന്ന 700 ഘടകങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്തിട്ടുള്ളത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തുര്‍ക്കിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കമ്പനികളുള്ളത്.കോണ്‍ഫഌക്ട് അര്‍മമെന്റ് റിസര്‍ച്ച് (സിഎആര്‍)നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുര്‍ക്കി, ബ്രസീല്‍, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇസ്‌ലാമിക് സ്റ്റേറ്റിന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുവാനുള്ള വസ്തുകള്‍ ലഭിക്കുന്നത്.തുര്‍ക്കിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കമ്പനികളുള്ളത്. 13 കമ്പനികള്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ എത്തിച്ചുനല്‍കുന്നു.ഇന്ത്യ രണ്ടാം സ്ഥാനത്ത്. സ്‌ഫോടക വസ്തുക്കളും വയറുകളും സേഫ്റ്റി ഫ്യൂസുകളുമാണ് ഇന്ത്യ കമ്പനികള്‍ വിതരണം ചെയ്യുന്നത്.

© 2024 Live Kerala News. All Rights Reserved.