കുന്ദംകുളം: തൃശൂര്‍ കുന്ദംകുളത്തിനടുത്ത് കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ ബസും ലോറിയും കൂട്ടിയിടിച്ചു.അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏഴുപേര്‍ക്കു പരിക്ക്. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരാണു മരിച്ചത്. ബസ് ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി വെള്ളായണി പിഎസ് കുമാര്‍, ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി ഡൊമനിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂര്‍ കോഴിക്കോട് സംസ്ഥാന പാതയില്‍ ചൂണ്ടല്‍ വളവില്‍ ഇന്നു പുലര്‍ച്ചെ 4.30 നാണ് അപകടം.