കൊച്ചി: സോളാര്‍ കമ്മീഷന്‍ ഇന്ന് വീണ്ടും സരിതയുമായുള്ള തെളിവെടുപ്പ് തുടരും. കൈവശമുള്ള തെളിവുകളുമായി രാവിലെ പതിനൊന്നിന് ഹാജരാകാന്‍ സരിത നായരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച സരിത ഹാജരാകാതിരുന്നതിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ സാവകാശം കൂടി തേടി സരിതയുടെ അഭിഭാഷകന്‍ കത്ത് നല്‍കിയേക്കുമെന്നാണ് സൂചന. 24ന് ഹാജരാകാം എന്നായിരിക്കും സരിത അറിയിക്കുക. സരിത എത്താതിരുന്നാല്‍ അവരെ അറസ്റ്റ് ചെയ്തുകൊണ്ടുവരാന്‍ കമ്മീഷനോട് ആവശ്യപ്പെടാന്‍ ചില കക്ഷികളുടെ അഭിഭാഷകര്‍ തീരുമാനിച്ചു.