കോഴിക്കോട്: നടക്കാവ് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പില് ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം. ശക്തമായ ചൂടും ഷോര്‍്ട്ട് സര്‍ക്യൂട്ടുമാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനറേറ്ററിലെ ഡീസല്‍ ഓടയിലേക്ക് ഒലിച്ചിറങ്ങിയതിനാല് ടെലിഫോണ്‍ കേബിളുകള്‍ക്ക് തീപിടിച്ചു. രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി ഏകദേശം 20 മിനുട്ടോളം പരിശ്രമിച്ചാണ് തീയണച്ചിരിക്കുന്നത്്.