കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി; ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി. ജയരാജനെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് കാലാവധി. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിബിഐയും ജാമ്യാപേക്ഷ പി ജയരാജനും ഇന്നുതന്നെ സമര്‍പ്പിക്കും.സിബിഐ 25ാം പ്രതിയാക്കിയ പി ജയരാജന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കുക. മുന്‍കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്. പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ രാവിലെ ആശുപത്രി വിട്ട് നേരെ തലശ്ശേരി സെഷന്‍സ് കോടതിയിലെത്തുകയായിരുന്നു. ചുരുക്കം ചില നേതാക്കളൊഴികെ സിപിഎം പ്രവര്‍ത്തകരൊന്നും കോടതി പരിസരത്തുണ്ടായിരുന്നില്ല.

© 2025 Live Kerala News. All Rights Reserved.