ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഡേറ്റ താരിഫുകളുടെ ഉപയോഗ സമയം വെട്ടിക്കുറച്ചു; ഉപഭോക്താക്കള്‍ക്ക് തിരിച്ചടി

കൊച്ചി: ബിഎസ്എന്‍എലിന്റെ പ്രീപെയ്ഡ് ഡേറ്റ താരിഫുകളുടെ ഉപയോഗ സമയം വെട്ടിക്കുറച്ചു. 2 ജി/3 ജി പ്ലാനുകളിലെ എറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഓഫറുകളായ എസ്ടിവി 68, 155, 198, 252 എന്നിവയിലാണു ബിഎസ്എന്‍എല്‍ മാറ്റം വരുത്തിയത്.
ഒരു ജിബി മൂന്നു ദിവസം വാലിഡിറ്റി ഉണ്ടായിരുന്ന ഡേറ്റ 68 ന്റെ കാലാവധി രണ്ട് ദിവസമായി കുറച്ചു. 155 രൂപയ്ക്ക് 20 ദിവസം ഒരു ജിബി എന്നുള്ളത് ഇനി 18 ദിവസമായി കുറയും. 198 രൂപയ് ക്ക് 1.1 ജിബി 28 ദിവസം എന്നുള്ളത് 1 ജിബി അക്കി കുറച്ചു. 252 രൂപയ് ക്ക് 2.2 ജിബി 28 ദിവസം എന്ന പ്ലാന്‍ തുക 292 ആയി ഉയര്‍ത്തി എന്നിവയാണ് പുതിയ മാറ്റങ്ങള്‍.