ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍; 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍; പ്ലാന്‍ പുതുവര്‍ഷം മുതല്‍

റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍  ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു.പ്രതിമാസം 149 നിരക്കില്‍ അണ്‍ലിമിറ്റഡ് കോള്‍ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ബിഎസ്എന്‍എലിലേയ്ക്കും മറ്റ് നെറ്റ്‌വര്‍ക്കുകളിലേയ്ക്കും അണലിമിറ്റഡ്, എസ്ടിഡി കോളുകളും ലഭ്യമാക്കുന്നതാണ് പുതിയ ഓഫര്‍. പുതുവര്‍ഷത്തില്‍ പ്ലാന്‍ നിലവില്‍ വരുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.28 ദിവസത്തെ അണ്‍ലിമിറ്റഡ്് കോളിന് പുറമേ 300 എംബി ഡാറ്റ, 100 എസ്എംഎസ് എന്നിവയും ലഭിക്കും. സെപ്റ്റംബര്‍ അഞ്ചിന് വന്‍ ഓഫറുകളുമായി ജിയോ രംഗത്തെത്തിയത്. അതിനുശേഷം നിരവധി ടെലികോം കമ്പനികള്‍ ഓഫറുമായി രംഗത്ത് വന്നിരുന്നു.