ന്യൂഡല്‍ഹി: മത്സരത്തിന് തയ്യാറായി ഇതാ ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുന്നു. റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ ടെലികോം സേവന ദാതാക്കള്‍ നിരക്കുകള്‍ കുത്തനെ കുറയ്ക്കുന്നു. പുതിയ പ്ലാന്‍ പ്രകാരം പ്രതിമാസ 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം. സപ്തംബര്‍ ഒമ്പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ക്കാകുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. .
ആറുമാസത്തേക്കാണ് പുതിയ പ്ലാന്‍. അതിനുശേഷം ഉപഭോക്താവിനു താല്‍പ്പര്യമുള്ള മറ്റു പ്ലാനുകളിലേക്കു മാറാം. വന്‍ ഓഫറുകളുമായി രംഗത്തെത്തിയ റിലെയന്‍സ് ജിയോയെ നേരിടാനൊരുങ്ങുകയാണെന്നു വ്യക്തമാക്കുകയാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാനിലൂടെ. ഒരു ജിബിക്ക് 50 രൂപയെന്ന നിരക്കാണ് റിലെയന്‍സ് ജിയോ 4ജിയുടെ ഓഫര്‍.റിലയന്‍സ് ഇന്‍ഡസ്ട്രസീന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോയുടെ നിരക്കുകള്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്.