ഇപി ജയരാജ് വേണ്ടി പ്രശാന്ത് എന്നയാള്‍ തന്നെ സമീപിച്ചു; സര്‍ക്കാറിനെതിരെ ആരോപണമുന്നയിച്ചാല്‍ പത്ത് കോടി വാഗ്ദാനം ചെയ്തു; അയാള്‍ സിപിഎമ്മുകാരനാണോയെന്ന് അറിയില്ലെന്നും സരിത

കൊച്ചി: സിപിഎം നേതാവ് ഇ പി ജയരാജന്‍ പറഞ്ഞിട്ടാണെന്ന് അറിയിച്ച് പ്രശാന്ത് എന്നയാള്‍ തന്നെ സമീപിച്ചെന്നും സര്‍ക്കാറിനെതിരെ ആരോപണമുന്നയിച്ചാല്‍ 10 കോടി തരാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്‌തെന്നും സരിത എസ് നായര്‍ വ്യക്തമാക്കി. അയാള്‍ സിപിഎമ്മാണെന്ന് അറിയില്ലെന്നും താന്‍ അക്കാലങ്ങളില്‍ യുഡിഎഫിലുളളവര്‍ പറയുന്ന പോലെയാണ് അഭിമുഖങ്ങള്‍ വരെ നല്‍കിയിരുന്നതെന്നും തന്നെ നിയന്ത്രിച്ചിരുന്നത് യുഡിഎഫ് കേന്ദ്രങ്ങളാണെന്നും സരിത പറഞ്ഞു. തനിക്ക് അതില്‍ കൂടുതല്‍ താത്പര്യം തോന്നാത്തതുകൊണ്ട് അയാളെക്കുറിച്ചോ, അയാള്‍ നല്‍കാമെന്നു പറഞ്ഞ പത്തുകോടിയെക്കുറിച്ചോ താന്‍ അന്വേഷിച്ചില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു. ബിജു രാധാകൃഷ്ണന് സരിത എസ് നായരെ വിസ്തരിക്കാമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. നേരത്തെ വിചാരണ വേളയിലാണ് ബിജു രാധാകൃഷ്ണന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നത്. അതേസമയം സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ അറിയുവാന്‍ സരിതയുടെ വിസ്താരത്തിന് അവസരം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനും ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.