തന്റെ നഗ്ന ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചത് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍; അബ്ദുല്ലക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചത് വസ്തുത; ഹൈബി ഈഡനുമായി സംസാരിച്ചത് ബിസിനസ്സ് കാര്യങ്ങളെന്നും സരിത

കൊച്ചി: തന്റെ നഗ്‌ന ചിത്രങ്ങളുള്ള വാട്‌സ് ആപ് വീഡിയോ പ്രചരിപ്പിച്ചത് ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് നേതാക്കളാണെന്നും അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചത് സത്യമാണെന്നും സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍. വാട്‌സ് ആപ്പ് വീഡിയോ പ്രചരിപ്പിച്ചു എന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ചിലരുടെ പേരുണ്ടായിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം ഉണ്ടായില്ല. ലപ്പുഴയിലെ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കണ്ടതോടെയാണ് അന്വേഷണം നിലച്ചത്. അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്ക് എതിരെ നല്‍കിയത് സത്യസന്ധമായ പരാതിയാണ്. ഹൈബി ഈഡന്‍ എം.എല്‍.എയുമായി സംസാരിച്ചത് ബിസിനസ് കാര്യങ്ങള്‍ അല്ലെന്ന് സരിത പറഞ്ഞു. മറ്റ് കാര്യങ്ങളാണ് ഹൈബിയുമായി സംസാരിച്ചതെന്നും സരിത പറഞ്ഞു. സോളാറില്‍ ഇടപാടില്‍ നടത്തിയ വ്യവസായ നീക്കങ്ങളെ കുറിച്ചും സരിത മൊഴി നല്‍കി. സുരാന വേഞ്ചേഴ്‌സ് അനര്‍ട്ടുമായി സഹകരിച്ച് വ്യവസായം നടത്തി എന്ന് സരിത പറഞ്ഞു. 20 കോടിയുടെ വ്യവസായമാണ് നടത്തിയത്. മാത്രമല്ല മുഖ്യമന്ത്രിയുടെ ബന്ധുവീട്ടില്‍ സോളാര്‍ സ്ഥാപിക്കാനുള്ള പരിശോധന നടത്തിയിരുന്നു എന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍ 2012 ല്‍ ആണ് പണം ആവശ്യപ്പെട്ടത്. ബിജു രാധാകൃഷ്ണനുമായി ആലോചിച്ചാണ് ജിക്കുമോന് പണം നല്‍കിയത്. ബിജുരാധാകൃഷ്ണന്‍ സരിതയുടെ ക്രോസ് വിസ്താരം നടത്തിക്കൊണ്ടിരിക്കുന്നത് തുടരുകയാണ്.

© 2023 Live Kerala News. All Rights Reserved.