സരിതയും തമ്പാനൂര്‍ രവിയും നടത്തിയ സംഭാഷണം പ്രധാന തെളിവായിട്ടും കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം; വി എസിന്റെ പരാതി സ്വീകരിക്കേണ്ടതില്ലെന്നും പൊലീസിന് വിദഗ്‌ധോപദേശം

കൊച്ചി: സരിത എസ് നായരും തമ്പാനൂര്‍ രവിയും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവന്നിട്ടും കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനം. സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി മൊഴി നല്‍കരുതെന്നായിരുന്നു തമ്പാനൂര്‍ രവിയും സരിതയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലുണ്ടായിരുന്നത്. ഈ സംഭവത്തിലാണ് തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാതി സ്വീകരിക്കേണ്ടതെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. എന്നാല്‍ സരിതയെ സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ ഈ ടെലിഫോണ്‍ സംഭാഷണത്തില്‍ ശ്രമിക്കുന്നില്ലെന്നാണ് പൊലീസിന് കിട്ടിയ വിദഗ്‌ധോപദേശം. ഇതിനെ തുടര്‍ന്നാണ് തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തില്‍ പൊലീസ് എത്തിയതും. എന്നാലിത് കോടതിയിലെത്തിക്കാനാണ് വിഎസ് അച്യുതാനന്ദന്റെ ശ്രമമെന്നാണറിയുന്നത്.

© 2024 Live Kerala News. All Rights Reserved.