ക്ലിഫ് ഹൗസിലേക്ക് സരിത വിളിച്ചത് 130 തവണ; ടെന്നി ജോപ്പനെ 1,736, പി.സി. വിഷ്ണുനാഥ് 121 ,ആര്യാടന്‍ 81, തിരുവഞ്ചൂര്‍ 13 … ഫോണ്‍ രേഖകള്‍ സോളര്‍ കമ്മിഷനില്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സരിത. എസ്. നായര്‍ 130 തവള വിളിച്ചു.ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ സോളര്‍ കമ്മിഷനു മുന്നില്‍ അഭിഭാഷകന്‍ ഹാജരാക്കി. സരിതയുടെ ഒരു നമ്പറില്‍ നിന്നും 50ലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോമില്‍ നിന്ന് വിളിച്ചത് 42 തവണയാണ്. മൂന്നാമത്തെ ഫോണില്‍ നിന്നും 38 തവണ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും തിരിച്ചും നിരവധി തവണ വിളിച്ചതായും രേഖകളുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്റെ ഫോണിലേക്ക് 1,736 തവണയാണ് സരിത വിളിച്ചത്. പി.സി. വിഷ്ണുനാഥ് 121, ആര്യാടന്‍ മുഹമ്മദ് 81, മോന്‍സ് ജോസഫ്160, ഹൈബി ഈഡന്‍65, കെ.സി. വേണുഗോപാല്‍ 50, എ.പി. അനില്‍കുമാര്‍ 30, അബ്ദുല്ലക്കുട്ടി 30, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ പിഎ പ്രദോഷിന്റെ ഫോണിലേക്ക് 127 തവണ വിളിച്ചു. അബ്ദുല്ലക്കുട്ടി എംഎല്‍എയെ മൂന്നു തവണ കണ്ടു. രമേശ് ചെന്നിത്തലയെ നേരിട്ടു കണ്ടിട്ടുണ്ടെന്നും സരിത സോളര്‍ കമ്മിഷനു മുന്നില്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ സോളര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കായിരുന്നു ഇത്. 11 തവണ ചെന്നിത്തലയെ ഫോണില്‍ വിളിച്ചെന്നും സരിത കമ്മിഷനു മുന്നില്‍ സമ്മതിച്ചു.

© 2024 Live Kerala News. All Rights Reserved.