അഞ്ചു വര്‍ഷം സുവര്‍ണകാലം; അഭിമാന പദ്ധതികളായി കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടമാണെന്ന് ഗവണര്‍ പി. സദാശിവന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കൊച്ചി മെട്രോ, സ്മാര്‍ട്ട്് സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നിവയാണ് കഴിഞ്ഞ് അഞ്ചു വര്‍ഷത്തെ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളായി ഗവണര്‍ ഉയര്‍ത്തിക്കാട്ടിയത്. സോളാര്‍ കേസ്,ബാര്‍ കോഴ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി.രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമേറിയ നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയത്.

25,000 ആദിവാസികള്‍ക്കു പട്ടയം നല്‍കി. മെഡിക്കല്‍ കോളജിലെ കൂട്ടിരിപ്പുകാര്‍ക്ക് സ്വാന്തനം റെന്റല്‍ സ്‌കീം നടപ്പിലാക്കും. സംയോജിത സാമ്പത്തിക മാനേജ്‌മെന്റ് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കും. 2022 അവസാനത്തോടെ സംസ്ഥാനത്തുടനീളം കാരുണ്യ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ സ്ഥാപിക്കും. ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം. ഐടിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 18,000 കോടിയായി വര്‍ധിക്കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കും. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ സഹായം നല്‍കും. പരമ്പരാഗത വ്യവസായ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടായി. സ്മാര്‍ട് സിറ്റി ആദ്യഘട്ടം ഈ മാസം പൂര്‍ത്തിയാകും. കൊച്ചി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. 18 വയസ്സുവരെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് സുകൃതം പദ്ധതി വഴി സൗജന്യ ചികില്‍സ നല്‍കും. എല്ലാ ജില്ലകളിലും കാന്‍സര്‍ ചികില്‍സാ സഹായം ഏര്‍പ്പെടുത്തും. റബറിനു കിലോയ്ക്ക് 150 രൂപ താങ്ങുവില ഏര്‍പ്പെടുത്തും. അതിനായി സര്‍ക്കാര്‍ 300 കോടി നീക്കിവയ്ക്കും.കൈത്തറിക്കായി കണ്ണൂരില്‍ പ്രദര്‍ശന പരിശീലനശാല തുടങ്ങും. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ വൈവിധ്യവല്‍ക്കരണം നടത്തും. . ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പാക്കും. ഒറ്റപ്പാലത്ത് കേന്ദ്രസഹായത്തോടെ കിന്‍ഫ്ര പാര്‍ക്ക്. ആഭ്യന്തര പച്ചക്കറി ഉല്‍പ്പാദനം ഇരട്ടിയാക്കി. ജൈവ പച്ചക്കറി ഉല്‍പ്പാദത്തിലൂടെ സ്വയംപര്യാപ്തത കൈവരിച്ചു. പച്ചക്കറി വില കുറയ്ക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന് 44.4 കോടി രൂപ നല്‍കി. പ്രാദേശിക പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നല്‍കും. താലൂക്കുകളില്‍ സഹകരണ മേഖലയുടെ സഹായത്തോടെ ഓര്‍ഗാനിക് ഫാമിങ് കൊണ്ടുവരും. കേരളത്തെ സ്വാശ്രയ പച്ചക്കറി സംസ്ഥാനമാക്കി മാറ്റും. 2016 അവസാനത്തോടെ കേരളത്തെ സമ്പൂര്‍ണ ജൈവ സംസ്ഥാനമാക്കി മാറ്റും.തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓപ്പറേഷന്‍ അനന്ത നടപ്പാക്കുന്നു. ലോട്ടറി വരുമാനം 5,450 കോടിയായി ഉയര്‍ന്നു. ലോട്ടറി വില്‍പ്പനക്കാരുടെ കമ്മിഷന്‍ 26 ശതമാനമായി ഉയര്‍ത്തും. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിച്ചു. 32 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെയുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. അട്ടപ്പാടിയില്‍ പ്രത്യേക പോഷക പദ്ധതി നടപ്പാക്കി. കയര്‍ തൊഴിലാളികള്‍ക്ക് പ്രത്യേക കടാശ്വാസ പദ്ധതി. 17,000 ഏയ്ഡഡ് അധ്യാപകരെ സഹായിക്കാന്‍ പദ്ധതി.എല്ലാവര്‍ക്കും സ്വന്തമായി വീട് പദ്ധതി സര്‍ക്കാരിന്റെ ലക്ഷ്യം. 75,000 വീടുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ. തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ ഹാന്‍ഡ്‌ലൂം കേന്ദ്രങ്ങള്‍ തുടങ്ങും. കൊച്ചിയിലെ പെട്രോക്കെമിക്കല്‍ കമ്പനി വ്യവസായ മുഖഛായ മാറ്റും. ആഭ്യന്തര പാല്‍ ഉല്‍പ്പാദനത്തില്‍ വളര്‍ച്ച കൈവരിച്ചു. ഉല്‍പ്പാദനത്തില്‍ 83 ശതമാനത്തിന്റെ വര്‍ധനവു വരുത്താനായി. താറാവു കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി. ട്രഷറികളെ തമ്മിലും ഡേറ്റാ സെന്ററുമായും ഈ വര്‍ഷം ബന്ധിപ്പിക്കും.

© 2024 Live Kerala News. All Rights Reserved.