പ്രതിപക്ഷം സ്പീക്കറെ കണ്ടു; ബജറ്റ് അവതരണത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തണം; സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭത്തിന് ഇടതുകക്ഷികളുടെ തീരുമാനം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബജറ്റ് അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക, ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്താനിരിക്കുക ഉള്‍പ്പെടെയയുള്ള കാര്യങ്ങള്‍ ധരിപ്പിക്കാനാണ് പ്രതിപക്ഷം ഗവര്‍ണ്ണരെ കണ്ടത്. നിയമസഭാ സമ്മേളനം മറ്റെന്നാള്‍ തുടങ്ങാനിരിക്കെ സര്‍ക്കാരിനെതിരായുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ടത്. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ രാവിലെ 11 ഓടെയാണ് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ നയപ്രഖ്യാപനം നടത്തരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ഹീനമുഖം ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. കോഴക്കേസുകള്‍ ഗവര്‍ണറെ ധരിപ്പിച്ചു. ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും വിഎസ് പറഞ്ഞു. അതേസമയം സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭത്തിന് പ്രതിപക്ഷം നേതൃത്വം നല്‍കും. ഉമ്മന്‍ചാണ്ടിയെ തെരുവില്‍ തടയുകയും ബജറ്റ് അവതരണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.