തന്നെ ലൈംഗികമായി ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കുമെന്ന് സരിത എസ് നായര്‍; ആരോപണവിധേയര്‍ക്ക് സരിതയെ ക്രോസ് വിസ്താരം നടത്താന്‍ അവസരം

കൊച്ചി: തന്നെ ലൈംഗികമായി ഉപയോഗിച്ചവരെക്കുറിച്ചും ഉപയോഗിച്ചതിന്റെ വിവരങ്ങളും മുദ്രവച്ച കവറില്‍ നല്‍ഡകാമെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനെ അറിയിച്ചു. അനുബന്ധ തെളിവുകള്‍ മറ്റൊരു കവറിലും കൈമാറും. സ്വകാര്യതയെ ബാധിക്കുന്നതിനാലാണ് തുറന്ന കോടതിയില്‍ ചര്‍ച്ച ചെയ്യാതെ മുദ്രവച്ച കവറില്‍ വിവരങ്ങള്‍ നല്‍കാന്‍ സരിതയുടെ തീരുമാനം. കവര്‍ ഉടന്‍ കൈമാറാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ നിര്‍ദേശിച്ചു. സരിത നല്‍കുന്ന രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും എന്നാല്‍ ആരോപണവിധേയരെ അവരുമായി ബന്ധപ്പെട്ട ഭാഗം മാത്രം അറിയിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയര്‍ക്കു സരിതയെ ക്രോസ് വിസ്താരം ചെയ്യാം. മുന്‍മന്ത്രിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ ഉന്നതരുടെ പേരുകള്‍ സരിത സോളാര്‍ കമ്മീഷന് കൈമാറുമെന്നാണ് വിവരം. അതേസമയം സരിതയെ സമ്മര്‍ദ്ധം ഉപയോഗിച്ച് ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കം അണിയറയില്‍ ശക്തമായി നടക്കുന്നുണ്ട്. അഴിമതിയേക്കാള്‍ ലൈംഗികരോപണങ്ങള്‍ പൊതുജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പ്രമുഖര്‍.

© 2024 Live Kerala News. All Rights Reserved.