ബെന്നി ബഹനാന് അഞ്ചുലക്ഷവും പി സി വിഷ്ണുനാഥിന് രണ്ട് ലക്ഷവും നല്‍കി; സരിതയുടെ കൂതുതല്‍ വെളിപ്പെടുത്തല്‍ പുറത്തേക്ക്

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എമാരായ ബെന്നി ബഹന്നാന് അഞ്ച് ലക്ഷവും പി.സി വിഷ്ണുനാഥിന് രണ്ടു ലക്ഷവും കോഴ നല്‍കിയതായി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കി. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞാണ് പണം വാങ്ങിയതെങ്കിലും രസീതി തന്നില്ല. 2011 നവംബറിലാണ് പണം നല്‍കിയത്. ബെന്നി ബഹന്നാനെ നേരത്തെ അറിയാമെന്നും സരിത പറഞ്ഞു. മാനവികയാത്രക്കിടെ ഒറ്റപ്പാലത്ത് വച്ചാണ് പി.സി വിഷ്ണുനാഥിന് പണം നല്‍കിയത്. ഒറ്റപ്പാലത്ത് വച്ച് ഒരു ലക്ഷം രൂപ നല്‍കി. പിന്നീട് യാത്ര എറണാകുളത്ത് എത്തിയപ്പോള്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി എന്നും സരിത പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് പണം കൈമാറിയത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടീം സോളാര്‍ പണം നല്‍കിയിട്ടുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.