ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹൈക്കോടതി സ്‌റ്റേ; കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആശ്വാസം; വിജിലന്‍സ് കോടതിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമദ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയതത്. വിജിലന്‍സ് കോടതിക്കെതിരെ രൂക്ഷവിമര്‍ശനം ഹൈക്കോടതി നടത്തിയത്. സ്വന്തം അധികാരം എന്തെന്ന് ജഡ്ജിക്കറിയില്ല. ഇങ്ങനെയൊരു ജഡ്ജിയെ വച്ച് എങ്ങനെ മുന്നോട്ടുപോകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇന്നലെ കെ ബാബുവിന്റെ കേസ് പരിഗണിച്ച ബഞ്ചിലെതന്നെ ജസ്റ്റിസ് ഉബൈദാണ് സമാനമായ പരാമര്‍ശം നടത്തിക്കൊണ്ട് വിജിലന്‍സ് കോടതിവിധിക്കെതിരെ രണ്ടുമാസത്തേക്ക് സ്റ്റേ അനുവദിച്ചത്. വിജിലന്‍സ് കോടതി ഉത്തരവില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയാലും തുല്യനീതിയെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണം. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകും. ഇതോടെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പ്രതിയാകുന്ന ഘട്ടത്തിലാണ് ഹൈക്കോടതിയില്‍ ഇടക്കാലാശ്വാസം ലഭിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്

© 2024 Live Kerala News. All Rights Reserved.