മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലേറ്; മലപ്പുറത്ത് സംഘര്‍ഷാവസ്ഥ; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു; കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്. സംഘര്‍ഷം തുടരുകയാണ്. ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമദും പങ്കെടുത്ത യോഗത്തിനിടെയാണ് സംഘര്‍ഷം. ഡിവൈഎഫ്എഐ-എഐവൈഎഫ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചത്. ഇന്നലെ കോഴിക്കോട് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതിന് പിറകെയാണ് ഇന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംഘര്‍ഷം. പൊലീസ് ലാത്തിവീശി. അതേസമയം കേരളത്തിലെ പ്രശ്‌നം അതീവ ഗുരുതരമായതിനാല്‍ ഇടപെടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ കെ ആന്റണി സോണിയ ഗാന്ധിയെ കണ്ടു. സോളാറില്‍ കുരുങ്ങി മുഖ്യമന്ത്രി ഉള്‍പ്പെടെ രാജിഭീഷണിയില്‍ നില്‍ക്കെയാണ് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെ രാജി.യുഡിഎഫില്‍ എത്തിയശേഷം ആര്‍എസ്പിയുമായി അകല്‍ച്ചലായിരുന്നു. സ്പീക്കര്‍ക്ക് നേരിട്ടാണ് രാജിക്കത്ത് കൈമാറിയത്. എല്‍ഡിഎഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി കുഞ്ഞുമോന്‍ പറഞ്ഞു. ഇതോടെ ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങുന്നതാാണ് വിവരം.

© 2024 Live Kerala News. All Rights Reserved.