ശരദ്പവാറും പ്രഫുല്‍പട്ടേലും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും തന്നെ സഹായിച്ചിട്ടുണ്ടെന്ന് മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി

വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് തന്നെ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്ത്. സുഷമസ്വരാജിന്റെ കുടുംബവുമായി 20 വര്‍ഷത്തെ പരിചയമുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ പിന്തുണച്ചു കത്തയച്ചുവെന്നും ലളിത് മോദി സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. എന്‍.സിപി നേതാക്കളായ ശരത് പവാറും പ്രഫുല്‍ പട്ടേലും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും തന്നെ സഹായിച്ചുട്ടുണ്ടെന്നും ലളിത് മോദി പറഞ്ഞു. സുഷമ സ്വരാജിനെതിരെ ആരോപണം ഉയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് പ്രതികരണവുമായി ലളിത് മോദി നേരിട്ട് രംഗത്തെത്തുന്നത്. ഒരു ദേശീയ ചാനലിന് അനുവധിച്ച അഭിമുഖത്തില്‍ സുഷമ സ്വരാജുമായി തനിക്ക് 20 വര്‍ഷത്തിലധികമായി ബന്ധമുണ്ടെന്ന് ലളിത് മോദി വ്യക്തമാക്കിയത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ലളിത് മോദിയെ പിന്തുണച്ചു കത്തയച്ചുവെന്ന ആരോപണവും ലളിത് മോദി സ്ഥിരീകരിച്ചു. വസുന്ധര രാജ സിന്ധ്യ തന്റെ ഭാര്യയുടെ ചികിത്സയില്‍ കൂടെ ഉണ്ടായിരുന്നുവെന്നും ലളിത് മോദി വ്യക്തമാക്കി. ബിജെപിക്ക് പുറത്ത് നിന്നു എന്‍.സി.പി നേതാക്കളായ ശരദ്പവാറും പ്രഫുല്‍പട്ടേലും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും തന്നെ സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. തനിക്കെതിരായ കുറ്റം തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനു കഴിഞ്ഞില്ല. മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ  പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മോദികുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.