സരിത പത്തനംതിട്ട ജയിലില്‍ വച്ചെഴുതിയ കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍; കത്തില്‍ 13 വിഐപികളുടെയും ഉന്നത ഉദ്യോഗസ്ഥന്റെയും പേര് പരാമര്‍ശിക്കുന്നു

കൊച്ചി:സോളര്‍ തട്ടിപ്പു കേസിലെ പ്രതി സരിത. എസ്. നായര്‍ പത്തനംതിട്ട ജയിലില്‍ വച്ചെഴുതിയ കത്തില്‍ 3 വിഐപികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ടെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് മൊഴി നല്‍കിയ സാഹചര്യത്തിലാണ് കത്ത് ഹാജരാക്കണമെന്ന് സോളര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്. കത്ത് സ്വകാര്യ രേഖയാണെന്ന സരിതയുടെ വാദം കമ്മിഷന്‍ തള്ളി. കത്തിന്റെ സ്വകാര്യത ഇപ്പോള്‍ നഷ്ടപ്പെട്ടു കഴിഞ്ഞതായി കമ്മിഷന്‍ പറഞ്ഞു. പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടാത്ത കാര്യമായതിനാല്‍ കത്ത് സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയാണു ജസ്റ്റിസ് ജി. ശിവരാജന്റെ നിര്‍ദേശം.
അതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്ലെന്നും അദ്ദേഹം വ്യക്തമായിരുന്നു. അതേസമയം, സരിതയെ വിസ്തരിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ അപേക്ഷ സോളര്‍ കമ്മിഷന്‍ അംഗീകരിച്ചു. ഇടക്കാല റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലെന്നും സരിതയെ 28ന് വിസ്തരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. ബിജു രാധാകൃഷ്ണന്‍ തന്നെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സരിത നേരത്തെ സോളര്‍ കമ്മിഷനെ അറിയിച്ചിരുന്നു. സരിതയുടെ കത്ത് സോളാര്‍ കമ്മീഷന് ലഭിക്കുന്നതോടെ പലരുടെയും മുഖംമുടി അഴിഞ്ഞുവീണേക്കും.

© 2024 Live Kerala News. All Rights Reserved.