മദ്യപിച്ചെത്തിയ അച്ഛന്റെ ക്രൂരത; പതിമൂന്ന് വയസ്സുകാരനെ ചവിട്ടി കൊന്നു

പത്തനംതിട്ട: അടൂര്‍ കടമ്പനാടില്‍ പതിമൂന്ന് വയസ്സുള്ള മകനെ അച്ഛന്‍ തൊഴിച്ച് കൊന്നു. കടമ്പനാട് സ്വദേശി നിഖിലാണ് മരിച്ചത്. മദ്യപിച്ചെത്തിയ നിഖിലിന്റെ അച്ഛന്‍ ചവിട്ടുകയായിരുന്നു. ഈ ചവിട്ടേറ്റ ഉടന്‍ കുട്ടി മരിക്കുകയായിരുന്നു.

ആറ് മാസം മുമ്പ് കുട്ടിയുടെ അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിഖിലും നിഖിലിന്റെ സഹോദരിയും നിലക്കലിലെ അച്ഛന്റെ വീട്ടിലായിരുന്നു താമസം. നിഖിലിന്റെ മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

© 2024 Live Kerala News. All Rights Reserved.