വാളയാര്‍ പെണ്‍കുട്ടികളുടെ മരണം;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി;ചുമതല ഇനി നര്‍ക്കോട്ടിക് ഡിവൈഎസ്പിക്ക്;പൊലീസ് വീഴ്ച്ചയും അന്വേഷിക്കും

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നുമാറ്റി. സംഭവം അന്വേഷിച്ച വാളയാര്‍ എസ് ഐയെയാണ്അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വന്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.വാളയറില്‍ സഹോദരമാരുടെ മരണത്തില്‍ പൊലീസ് വീഴ്ചയിലും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പുതിയ അന്വേഷണചുമതല. ഇരു കുട്ടികളുടെയും മരണം സംബന്ധിച്ച വിവരങ്ങള്‍ ഇനി സോജന്റെ നേതൃത്വത്തിലുളള പുതിയ സംഘം ന്വേഷിക്കും. കൂടാതെ മൂന്നുദിവസത്തിനുള്ളില്‍ മലപ്പുറം എസ്പിക്ക് വാളയാറിലെ മൂത്ത കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.വാളയാറില്‍ ഒന്നര മാസത്തിന് ഇടയില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷോപം ഉയര്‍ന്നതോടെയാണ് എസ്‌ഐയെ മാറ്റിയത്. രണ്ട് മാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 11 വയസുള്ള മൂത്തപെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സൂചനയുണ്ടായിട്ടും മനോവിഷമം മൂലം ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലേക്ക് എത്തിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.ഇതിന് പിന്നാലെയാണ് മാര്‍ച്ച് നാലിന് സമാനമായ രീതിയില്‍ 9 വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ ജാഗ്രത കുറവും വീഴ്ചയുമാണ് രണ്ടാമത്തെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. കൊലപാതക സാധ്യതയും ചൂണ്ടികാണിക്കപ്പെടുന്നു.നിലവില്‍ ഇവരുടെ ബന്ധുവും അയല്‍ക്കാരനും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.