വാളയാറില്‍ മരിച്ച രണ്ട് പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായി ;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമെന്ന് ഐജി;ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച രണ്ടു പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായതായി ഐജി അജിത് കുമാര്‍. പോസ്റ്റ്‌മോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്.നിലവില്‍ ദുരൂഹമരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഐജി പറഞ്ഞു. അതേസമയം കുട്ടികളുടെ ബന്ധുവിനെ പൊലീസ് കസ്റ്റിയില്‍ എടുത്തു. കുട്ടികളുടെ അമ്മയുടെ ഇളയഛന്റെ മകനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.നേരത്തെ മൂത്ത കുട്ടി പീഡിപ്പിക്കപെട്ടിരുന്നാതായി അമ്മ മൊഴിനല്‍കിയിരുന്നു. മൂത്തകുട്ടിയെ ബന്ധു പലതവണ പീഡിപ്പിച്ചിരുന്നതായാണ് അമ്മ പൊലീസിന് മൊഴി നല്‍കിയത്. ഇയാളെ താക്കീത് ചെയ്തിരുന്നതായും ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൂത്തകുട്ടി മരിച്ച ദിവസം വീട്ടില്‍ രണ്ടു പേര്‍ വന്നിരുന്നുവെന്ന് ഇളയകുട്ടി തന്നോട് പറഞ്ഞിരുന്നതായും അമ്മ മൊഴി നല്‍കിയിട്ടുണ്ട്.പതിനൊന്നും, ഒമ്പതും വയസ്സുള്ള സഹോദരിമാരാണ് ഒന്നരമാസത്തെ ഇടവേളയില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ മൂത്ത കുട്ടി പീഡിപ്പിക്കപെട്ടതായി മൃതദേഹം പരിശോധനയില്‍ സൂചനയുണ്ടായിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തിയില്ലന്നും ആക്ഷേപമുണ്ട്.പതിനൊന്നുകാരിയായ മൂത്തകുട്ടിയെ ജനുവരി ഒന്നിനും ഒമ്പതുവയസ്സുളള ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരേയും ഒരേ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു സംഭവങ്ങളിലെയും സമാനതകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.കൂലിപണിക്കാരായ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് ഇരു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു സംഭവം നടക്കുമ്പോഴും മുത്തശ്ശിയും ഇളയ ആണ്‍കുട്ടിയും പുറത്ത് പോയിരുന്നതായി പറയുന്നു. കട്ടിലില്‍ കയറി നിന്നാല്‍ പോലും എത്താത്ത ഉയരത്തിലാണ് ഇവരുടെ വീടിന്റെ ഉത്തരമെന്നതും സംശയം ബലപെടുത്തുന്നു. മരിച്ചകുട്ടികളുടെ പ്രായത്തിലുള്ളവര്‍ക്ക് ഒറ്റക്ക് ഉത്തരത്തില്‍ എത്തിപ്പിടിക്കുക എളുപ്പമല്ല എന്നതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

© 2024 Live Kerala News. All Rights Reserved.