കുട്ടിക്കടത്ത് അന്വേഷിക്കാൻ ഒരുങ്ങി സിബിഐ

കൊച്ചി: സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുന്നത് അന്വേഷിക്കേണ്ടതാണെന്നും . ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ തയാറാണെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കുട്ടിക്കടത്തിന് സമാനമായ നിരവധി സംഭവങ്ങള്‍ അടുത്തകാലത്തുണ്ടായ സാഹചര്യത്തിൽ ഹൈക്കോടതിയില്‍ എത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിൽ സി ബി ഐയോട് തങ്ങളുടെ നിലപാട് അറിയിക്കാൻ കോടതി ആവശ്യപെട്ടിരുന്നു .അതിന് മറുപടിയായാണ്‌ സിബിഐ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.

വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് കുട്ടുകള്‍ ഓരോ വര്‍ഷവും വരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവത്തിക്കുകയും ചെയ്യുന്നു. ഇവരെ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത് എന്ന കാര്യത്തിൽ വ്യക്തയില്ല. ഇവിടെയെത്തിയ കുട്ടികള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നുവെന്നും അറിയില്ല. അതുകൊണ്ടുതന്നെ പ്രാഥമിക അന്വേഷണത്തിന് തങ്ങള്‍ ഒരുക്കമാണെന്നും അതിന് കോടതി തന്നെ ഉത്തരവ് നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടു.

ഇതിനിടെ മരടിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ തുടര്‍നടപടി സംബന്ധിച്ച് നിലപാടറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ നിന്നുളള 19 കുട്ടികള്‍ തിരിച്ചുപോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സി ഡബ്ല്യുസിയുടെ സംരക്ഷണയിലുളള ഈ കുട്ടികളുടെ തുടര്‍നടപടി സംബന്ധിച്ച് വിശദീകരണം ആരഞ്ഞത്.

© 2024 Live Kerala News. All Rights Reserved.