ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പി ജയരാജനെ സിബിഐ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം യൂണിറ്റാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം യൂണിറ്റിലെ എസ്.പി ജോസ് മോഹന്‍, ഡി.വൈ.എസ്.പി ഹരി ഓം പ്രകാശ്, സി.ഐ മാരായ സലീം, അനീഷ് ജോയി എന്നിവരടങ്ങുന്ന നാലംഘ സംഘമാണ് ജയരാജനെ ചോദ്യം ചെയ്യുന്നത്. ജയരാജനെ ചോദ്യം ചെയ്യുന്നതോടെ കേസിലെ ഗൂഢാലോചന സംബന്ധിച്ച ചുുളഴിയുമെന്നാണ് സിബിഐ അന്വേഷണ സംഘം നല്‍കുന്ന വിവരം.
അതേസമയം പി ജയരാജനെ അനുഗമിച്ച് സംസ്ഥാന കമ്മിറ്റിയംഗം എംവി ജയരാജനും സിബിഐ ഓഫീസിലെത്തി. രാവിലെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ രാവിലെയെത്തിയ ജയരാജനും സംഘവും രാവിലെ 11 മണിയോടെയാണ് സിബിഐ ഓഫീസിലെത്തിയത്.
കേസ് ക്രൈം ബ്രാഞ്ച് സിബിഐയ്ക്ക് കൈമാറുബോള്‍ പി ജയരാജന്‍ ഉള്‍പ്പടെ മൂന്നു നേതാക്കളുടെ പങ്കിനെപറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രന്‍, കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ ധനജ്ഞയന്‍ എന്നിവരുടെ പങ്കിനെപറ്റിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റബര്‍ ഒന്നാം തിയതിയാണ് ഉക്കാസ്‌മെട്ടയില്‍ വെച്ച് ഓമനി വാനില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ഒരു സംഘം ബോബെറിഞ്ഞ് കഴുത്തറത്ത് കൊലപ്പെടുത്തിയത്.