മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീം ക്യാപ്റ്റനായി എം എസ് ധോണി തുടരും. ടെസ്റ്റ് ടീമിനെ വിരാട് കൊഹ്|ലി നയിക്കും. ഹര്‍ഭജന്‍ സിംഗ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന സവിശേഷത. ഹര്‍ഭജന്‍ എത്തിയപ്പോള്‍ രവീന്ദ്ര ജഡേജയ്ക്കു സ്ഥാനം നഷ്ടമായി. പരിക്ക് കാരണം മൊഹമ്മദ് ഷമി ടീമിലില്ല. ഏകദിന ടീമില്‍ മുംബൈ രഞ്ജി താരം ധവാല്‍ കുല്‍ക്കര്‍ണി ഇടം നേടിയിട്ടുണ്ട്.
ടെസ്റ്റ് ടീം വിരാട് കൊഹ്‌ലി(ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, കരണ്‍ ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ്മ
ഏകദിന ടീം എം എസ് ധോണി(ക്യാപ്റ്റന്‍), വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ അമ്പാട്ടി റായിഡു, രവീന്ദ്രജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി