ഇന്ത്യക്ക് ആശ്വാസ ജയം; ബംഗ്ലാദേശിനെ 77 റണ്‍സിന് പരാജയപ്പെടുത്തി

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരം ജയിച്ച് ഇന്ത്യ മുഖം രക്ഷിച്ചു. ബംഗ്ലാകടുവകളെ 77 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ രണ്ടു മത്സരവും തോറ്റ ഇന്ത്യ പരമ്പര അടിയറവ് വച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 317 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മൂന്നോവര്‍ ബാക്കി നില്‍ക്കെ 240 റണ്‍സിന് പുറത്തായി.