പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് വൈദികന്‍ പീഡിപ്പിച്ചസംഭവത്തില്‍ വനിതാ ഡോക്ടറും കുറ്റക്കാരി: പീഡനവിവരം അറിഞ്ഞിട്ടും പൊലീസിന് വിവരം നല്‍കാത്തതാണ് ഡോക്ടര്‍ക്ക് തിരിച്ചടിയായത്

കൊച്ചി: കുര്‍ബാനയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പള്ളിമേടയില്‍വച്ച് പീഡിപ്പിച്ച കേസില്‍ വനിതാ ഡോക്ടറെയും പ്രതിചേര്‍ത്തു. പുത്തന്‍ വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ.അനിതയെ ആണ് പ്രതി ചേര്‍ത്തത്. പീഡന വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതിരുന്നതിനെതിരെയാണ് കേസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയുന്നതിനായുള്ള നിയമത്തിലെ 19 ാം വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഒളിവിലായിരുന്ന ഇയാളെ ആലുവ പോലിസ് ഡിസംബര്‍ എട്ടിനാണ് അറസ്റ്റ് ചെയ്തത്. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ്മാതാ പള്ളി വികാരി ഫാ. എഡ്‌വിന്‍ ഫിഗറസ് (41) ആണ് പിടിയിലായത്. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വെച്ച് പലതവണ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി വ്യക്തമാക്കുന്നു. സംഭവം വലിയ ചര്‍ച്ചയായുവകയും ഇടവകാംഗങ്ങള്‍ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.