കാമുകിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു; വസ്ത്രവ്യാപാര ശാലയിലെ സെയില്‍സ്മാന്‍ പിടിയില്‍

കോട്ടയം: കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഒരു വസ്ത്ര വ്യാപാരശാലയില്‍ സെയില്‍സ്മാനായ അതിരമ്പുഴ കീഴേടത്ത് വീട്ടില്‍ പ്രിന്‍സ് പീറ്ററി (20) നെ ആണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ കാലം മുതല്‍ ഇയാള്‍ക്ക് പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടായിരുന്നത്രെ. നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുകയും കൂട്ടുകാരെ കാണിക്കുകയും ചെയ്തു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മയ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.