സഹപാഠിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി വാട്ട്‌സ് ആപ്പിലും ഫെയിസ് ബുക്കിലും പോസ്റ്റ് ചെയ്തു; ആലപ്പുഴ സ്വദേശി അഭിജിത്ത് കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: എറണാകുളത്തെ പ്രമുഖ കോളജില്‍ കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി വാട്ട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്ത സംഭവത്തില്‍ ആലപ്പുഴം തണ്ണീര്‍മുക്കം ബണ്ട് സ്വദേശിയായ അഭിജിത്തിനെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി യുവാവിന് അടുത്ത ബന്ധമുണ്ടായിരുന്നു. അഭിജിത്തിനെ നേരത്തെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. അഞ്ച് വര്‍ഷമായി കണ്ണൂര്‍ കരുവഞ്ചാലില്‍ വാടകയ്ക്ക് കഴിയുകയാണ് അഭിജിത്തും കുടുംബവും. മറ്റ് പെണ്‍കുട്ടികളെയും ഇയാള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തത് ഫോണിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫോണിലുണ്ട്.

© 2024 Live Kerala News. All Rights Reserved.