ന്യൂഡല്‍ഹി: കോഴിക്കോട് സ്വദേശിനിയായ 24 കാരിയും ഹൈദരബാദിലെ 18കാരിയും ഉള്‍പ്പെടെ നിരവധിപേര്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നു. കോഴിക്കോട് നിന്നുള്ള ഇരുപത്തിനാലുകാരി ഹുദ റഹീമാണ് ഐഎസില്‍ ചേര്‍ന്ന മലയാളി യുവതി. ഹുദയെ കൂടാതെ ഇന്ത്യയില്‍ നിന്ന് ഹൈദരാബദുകാരിയായ ഒരു പതിനെട്ടുവയസുകാരി കൂടി ഐഎസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണസംഘം കണ്ടെത്തി. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് റിഷാല്‍, മുഹമ്മദ് ഇര്‍ഫന്‍, കോഴിക്കോട് നിന്നുള്ള റിയാസുര്‍ റഹ്മാന്‍ എന്നിവരാണ് ഇസ്!ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മറ്റു മലയാളികള്‍. ഐഎസില്‍ ചേര്‍ന്ന 23 ഇന്ത്യക്കാരില്‍ 17പേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. ഇതില്‍ ആറു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ടത്. രാജ്യത്തെ ഇതര ഭീകരസംഘടനകളെക്കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.