സൗദി അറേബ്യയെ തകര്‍ക്കണമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ്; ഭരണകൂടത്തിനെതിരെ ജനങ്ങള്‍ യുദ്ധം ചെയ്യണമെന്നും ഐഎസ് തലവന്‍;റമാദി നഗരം ഇറാഖ് തിരിച്ചുപിടിച്ചു

ബൈറൂട്ട്്: സൗദി അറേബ്യന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ അവിടുത്തെ ജനങ്ങള്‍ സഹകരിക്കണമെന്ന് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി.
നേരത്തെറത്തുവന്ന സന്ദേശത്തിനുശേഷം ഏഴുമാസങ്ങള്‍ കഴിഞ്ഞാണ് ബഗ്ദാദിയുടെ തെന്ന് കരുതപ്പെടുന്ന 24 മിനിറ്റുളള ഓഡിയോ സന്ദേശം ട്വിറ്ററിലൂടെ പുറത്തു വന്നിരിക്കുന്നത്. മുസ്ലീം സമൂഹം മുഴുവന്‍ ഈ പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം അണിചേരുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.ഐഎസിന് തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന കാര്യം ഇതാദ്യമായി ബഗ്ദാദി സന്ദേശത്തില്‍ തുറന്നുസമ്മതിക്കുന്നുണ്ട്. കൂടാതെ തങ്ങളുടെ സംഘം കൂടുതല്‍ ശക്തമാക്കാനുളള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ തീവ്രവാദത്തിനെതിരെ പോരാടാനായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 34 രാഷ്ട്രങ്ങളുടെ വിശാല ഇസ്ലാമിക സൈനികസഖ്യത്തിന് രൂപം കൊടുത്തിരുന്നു. ഇതാണ് ഓഡിയോ സന്ദേശത്തില്‍ ബഗ്ദാദി സൗദി അറേബ്യയ്‌ക്കെതിരെ തിരിയുവാന്‍ കാരണമായത്.സിറിയയിലെയും, ഇറാഖിലെയും, യെമനിലെയും ജനങ്ങള്‍ക്കുവേണ്ടി സൗദിയിലെ ഭരണകൂടത്തിനോട് പകരം ചോദിക്കണമെന്നും ബഗ്ദാദി സന്ദേശത്തില്‍ പറയുന്നു.കഴിഞ്ഞ സന്ദേശത്തിലും ബ്ഗ്ദാദി സൗദി അറേബ്യക്കെതിരെ രംഗത്തു വന്നിരുന്നു. ഐഎസിന്റെ നിയന്ത്രണത്തിലുളള ഇറാഖ് നഗരമായ മൊസൂളില്‍ 2014ലാണ് അബുബക്കര്‍ അല്‍ ബഗ്ദാദി അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഐഎസിനെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പോരാടുമ്പോഴാണ് ബാഗ്ദാദിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ അമേരിക്കന്‍ പിന്തുണയോടെ പോരാട്ടത്തില്‍ റമാദി നഗരം ഇറാഖ് സേന തിരിച്ചുപിടിച്ചു. മൂന്നുദിവസങ്ങളിലായി മുപ്പതോളം തീവ്രവാദികളെ കൊലപ്പെടുത്തിയതായും സൈന്യം അറിയിച്ചു്. റമാദിയിലെ എല്ലാ ജില്ലകളും സൈന്യം പിടിച്ചെടുത്തതായി ഇറാഖ് ഭരണകൂടം സ്ഥിരീകരിച്ചു.
.