നാഗ്പൂര്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഹൈദരാബാദിലെ മൂന്ന് വിദ്യാര്‍ഥികളും അഫ്ഗാനിസ്ഥാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയില്‍.മൂന്ന് വിദ്യാര്‍ത്ഥികളെയും് ഭീകരവിരുദ്ധ സേനയും ഹൈദരാബാദ് പൊലീസും സംയുക്തമായാണ് കുടുക്കിയത്. ഐഎസ് ആശയപ്രചരണങ്ങളുടെ പേരില്‍ നിരീക്ഷണത്തിലായിരുന്ന 20 വയസുകാരായ മൂന്ന് തെലങ്കാന സ്വദേശികളെ നാഗ്പൂരില്‍ വെച്ചാണ് പിടികൂടിയത്. നാഗ്പൂരില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ മഹാരാഷ്ട്രയിലെ എടിഎസ് ആണ് പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് റോഡ് മാര്‍ഗം നാഗ്പൂരിലെത്തിയ സംഘത്തിന്റെ ലക്ഷ്യം അഫ്ഗാനിസ്ഥാനായിരുന്നു. വിദ്യാര്‍ത്ഥികളെ വ്യാഴാഴ്ച മുതല്‍ കാണാതായെന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി പെടുകയും ചെയ്തിരുന്നു. ഇന്റലിജന്‍സ് വൃത്തങ്ങളും വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങാനുള്ള ശ്രമം വ്യക്തമായതോടെയാണ് ഭീകരവിരുദ്ധ സേനയും പൊലീസും സംയുക്തമായി നടപടികളിലേക്ക് കടന്നത്. മഹാരാഷ്ട്ര പൊലീസ് തെലങ്കാന പൊലീസിന് വിദ്യാര്‍ത്ഥികളെ കൈമാറി. ഇന്ത്യയിലെ വിദ്യാര്‍ഥികളെയാണ് പ്രധാനമായും ഐഎസ് ലക്ഷ്യമിടുന്നത്.